തിരുവനന്തപുരം: വർക്കലയില്‍ നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19) മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നാസിയയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാസിയയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രമേ ആകുന്നുള്ളു. വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം യുവതിയുടെ ഭർത്താവ് അൻസർ ജോലിക്കായി ഗള്‍ഫിലേക്ക് മടങ്ങി പോയി. ഇതോടെ യുവതി വിഷാദം അനുഭവിച്ചിരുന്നു എന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ ആർഡിഒയുടെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടക്കും. സംഭവത്തില്‍ വർക്കല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment