ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലെ അരങ്ങേറ്റം ഒടുവില്‍ യാഥാർത്ഥ്യമായി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തില്‍ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് പകരമാണ് വൈഭവ് സൂര്യവംശി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്. വൈഭവും അഭിഷേക് ശർമ്മയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മഴ മൂലം ആദ്യ മത്സരം ഉപേക്ഷിച്ച പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഇന്ത്യൻ സീനിയർ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും ഇനി വൈഭവിന് സ്വന്തം. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ തിരുത്തിക്കുറിച്ചത്. വെറും 15 വയസ്സും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ കുപ്പായമണിഞ്ഞത്. സച്ചിൻ തന്റെ 16-ാം വയസ്സില്‍ (16 വയസ്സും 205 ദിവസവും) പ്രായമുള്ളപ്പോഴായിരുന്നു ഇന്ത്യക്കായി ആദ്യമായി കളത്തിലിറങ്ങിയത്.
Post a Comment