പയ്യന്നൂർ: ഫുട്ബോൾ ലോകകപ്പ് 2026-ന്റെ ആവേശം വിദ്യാർത്ഥികൾക്കിടയിൽ പങ്കുവെക്കുന്നതിനായി ലസാറോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ “Dai-Dai Lazzaro” FIFA 2026 ഫാൻസ് ഷോ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ആരാധകരെ ഒരുമിപ്പിച്ച പരിപാടി വർണ്ണാഭമായ ആഘോഷങ്ങൾക്ക് വേദിയായി.
ലസാറോ അക്കാദമി മാനേജിംഗ് ഡയറക്ടർ ജോബി കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ ഒരു കളി മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും കായികമര്യാദയും കൂട്ടായ്മയും വളർത്തുന്നതിൽ ഇത്തരം പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ തങ്ങളുടെ ടീമുകളുടെ ജേഴ്സികളും പതാകകളും അണിഞ്ഞ് ആവേശകരമായ രീതിയിൽ പരിപാടിയിൽ പങ്കെടുത്തു. പെനാൽറ്റി ഷൂട്ടൗട്ട്, ഫാൻ സെലിബ്രേഷൻ, ഫോട്ടോ സെഷൻ തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
പ്രിൻസിപ്പൽ പി. രവി ചന്ദ്രൻ , വൈസ് പ്രിൻസിപ്പൽ നയന പി., അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി. ഫുട്ബോളിനോടുള്ള വിദ്യാർത്ഥികളുടെ ആവേശവും കായിക മനോഭാവവും ഉയർത്തിക്കാട്ടിയ പരിപാടി ശ്രദ്ധേയമായി.
ഫുട്ബോളിന്റെ ആവേശം ആഘോഷമാക്കി മാറ്റിയ “Dai-Dai Lazzaro” FIFA 2026 ഫാൻസ് ഷോ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി.
Post a Comment