ഇരിട്ടി വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം. ദുരൂഹത ഇല്ലെന്ന് പൊലീസ്, സെമിത്തേരി നവീകരണത്തില്‍ കല്ലറയുടെ നമ്പറുകള്‍ മാറിയെന്ന് കണ്ടെത്തല്‍

ഇരിട്ടി :വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്.
സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകള്‍ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.
2006ലും 2015 ലും കല്ലറയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നു. ഇതില്‍ 2015 ല്‍ സംസ്കരിച്ച മൃതദേഹമാകാം കണ്ടതെന്നാണ് പൊലീസിന്‍റെ നിഗമനം.
സംഭവത്തില്‍ 2015 ല്‍ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നിലവില്‍ കല്ലറ തുറക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Post a Comment

Previous Post Next Post