ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദര്‍ശിനി'യാത്ര: കെഎസ്‌ആര്‍ടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം


തിരുവനന്തപുരം:  കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് നാളെ തുടക്കമാകും.
രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂരില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ബസില്‍ സഞ്ചരിക്കും.
ഓർഡിനറിയില്‍ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്‍ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.

Post a Comment

Previous Post Next Post