പരിയാരം: കോട്ടത്തുംചാല്‍ അംഗൻവാടി വർക്കർ ഇ. വി. നളിനി (59) പനി ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ശനിയാഴ്ച രാവിലെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
സി.പി.എം കോട്ടത്തുംചാല്‍ സൗത്ത് ബ്രാഞ്ചംഗമാണ്. ഭർത്താവ്: മാവില വീട്ടില്‍ ഭാസ്കരൻ. മക്കള്‍: നിധീഷ്, നിശാന്ത് (കുവൈത്ത്). മരുമക്കള്‍: വിജിഷ (പട്ടുവം, അധ്യാപിക കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂള്‍), രവീണ ( ചെറുപുഴ). സഹോദരങ്ങള്‍: രമ, ശോഭ, വിനോദ്, സജിമോൻ.സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സമുദായ ശ്മശാനത്തില്‍.
Post a Comment