നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം 'അമ്മ' ജനറല്‍ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം 'അമ്മ' ജനറല്‍ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
നിമാ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
അബു സലിം സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.
'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തില്‍ താരത്തിന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.

Post a Comment

Previous Post Next Post