മകനെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെ കാട്ടാന ആക്രമിച്ചു, ചിന്നക്കനാലില്‍ യുവതിക്ക് ദാരുണാന്ത്യം


ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകള്‍ മാരി (36) ആണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെയാണു സംഭവം. മകനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സിങ്ക്കണ്ടം ട്രാൻസ്ഫോമർ വളവില്‍ വച്ച്‌ ഇരുവരേയും കാട്ടാന ആക്രമിച്ചു. മാരിയെ ആന ചവിട്ടുകയായിരുന്നു. മകനും പരിക്കേറ്റു. മകനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മേഖലയില്‍ മഴയും കോടമഞ്ഞും ഉള്ളതിനാല്‍ ആനയെ ഇവർക്കു കാണാൻ പറ്റിയില്ല.

Post a Comment

Previous Post Next Post