(ചിത്രം എ ഐ )
തളിപ്പറമ്പ്:തളിപ്പറമ്പിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പ് മെയിൻ റോഡിലായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് ശരീരമാകെ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അപകടം നടന്ന ഉടനെത്തന്നെ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പോലീസ് എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Post a Comment