പെണ്‍സുഹൃത്ത് പിണങ്ങിയതില്‍ മനംനൊന്ത യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ജീവനൊടുക്കി


കോഴിക്കോട് ജില്ലയിലെ പെരുമണ്ണയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി സ്വദേശിയായ ഷവാദ് എന്നയാളാണ് മരിച്ചത്.
പെണ്‍സുഹൃത്തുമായി ഉണ്ടായ പെട്ടെന്നുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നത്. യുവാവിന്റെ മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post