ജവാൻ ഈസ് ബാക്ക്! മദ്യപ്രേമികള്‍ക്ക് ആശ്വാസം; ഉത്പാദനം അഞ്ച് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കും


തിരുവനന്തപുരം: ജവാൻ റം ഉത്പാദനത്തിലെ തടസ്സം നീങ്ങുന്നു. അഞ്ച് ദിവസത്തിനകം ഉത്പാദനം പുനരാരംഭിക്കാൻ എക്സൈസ് മന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനമായി.
മദ്യം വില്‍പ്പനക്കയായി ആവശ്യമായ കുപ്പി, സ്റ്റിക്കർ, അടപ്പ് തുടങ്ങിയവ ബെവ്കോ നേരിട്ട് വാങ്ങാനാണ് യോഗത്തിലെ ധാരണ. നേരത്തെ ടെണ്ടർ എടുത്തവർ സാധനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ബെവ്കോ തന്നെ നേരിട്ട് വാങ്ങാൻ തീരുമാനിച്ചത്.ഇതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയും തേടിയിട്ടുണ്ട്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലെ ഉത്പാദനം, സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ വില വർധിപ്പിച്ചതിനെ തുടർന്ന് നിർത്തിവെക്കേണ്ടി വരികയായിരുന്നു.
സർക്കാർ തലത്തില്‍ പ്രത്യേക ഉത്തരവ് കൂടി വരുന്നതോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

Post a Comment

Previous Post Next Post