പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്

സംസ്ഥാനത്തെ പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകിട്ട് 5 വരെ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റിൽ 2.20 ലക്ഷം വിദ്യാർഥികൾ ചേർന്നപ്പോൾ 26,173 സീറ്റുകൾ ഒഴിവായി. അവയാണ് രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിക്കുന്നത്. മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 29, 30 തീയതികളിൽ നടക്കും.

Post a Comment

Previous Post Next Post