പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
സിനിമയില്‍ 50 വർഷങ്ങള്‍ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത്.
1979-ല്‍ പുറത്തിറങ്ങിയ 'സുവർ ഇല്ലാത ചിത്തിരംഗള്‍' എന്ന ചിത്രത്തിലൂടെയാണ് കെ. ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ സുധാകർ, സുമതി എന്നിവർക്കൊപ്പം ഭാഗ്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് 'ഒരു കൈ ഓസൈ' (1980), 'മൗന ഗീതങ്ങള്‍' (1981), 'അന്ത ഏഴ് നാടുകള്‍' (1981), 'ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്' (1982), 'മുന്താനൈ മുടിച്ച്' (1983), 'ധാവണി കനവുകള്‍' (1984), 'ചിന്ന വീട്' (1985), 'എങ്ക ചിന്ന റാസാ' (1987), 'അവസര പൊലീസ് 100' (1990) തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
നടി പൂർണിമ ജയറാമാണ് ഭാര്യ. ഇവർക്ക് ശരണ്യ ഭാഗ്യരാജ്, തമിഴ് സിനിമയിലെ നടനായ ശാന്തനു ഭാഗ്യരാജ് എന്നീ രണ്ട് മക്കളുണ്ട്.
Post a Comment