തളിപ്പറമ്പ് : തളിപ്പറമ്പിൽ ബസിനടിയിൽപ്പെട്ടവയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു തളിപ്പറമ്പ് ബസ് സ്റ്റാൻഡിലാണ് സംഭവം. സ്വകാര്യബസ് പുറകോട്ടെടുക്കുന്നതിനിടെ സ്‌റ്റാൻഡിലെ മുൻ ഭാഗത്ത് നിന്നിരുന്ന വയോധികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ തറയിൽ വീണ വയോധികൻ ബസിനടിയിലായി പോയെങ്കിലും യാത്രക്കാരും വ്യാപാരികളും ഒച്ചയെടുത്ത് വിളിച്ചു പറഞ്ഞതിനാൽ ബസ് നിർത്തുകയായിരുന്നു അതു കൊണ്ടു മാത്രമാണ് ബസിനടിയിൽ വീണ വയോധികൻ്റെ ദേഹത്ത് ബസിൻ്റെ ചക്രങ്ങൾ കയറാതിരുന്നത് സംഭവത്തിൻ്റെസി സി ടി വിദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട് ഇതിന് സമാനമായി നിരവധി അപകടങ്ങൾ തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിൽ നടന്നിട്ടുണ്ട് സ്ഥലപരിമിതിയും കൃത്യമായ ബസ് ബേയുമില്ലാത്തതാണ് അപകടകാരണമാകുന്നതെന്ന് യാത്രക്കാരും വ്യാപാരികളും പറഞ്ഞു.
ബസ് പുറകോട്ടെടുക്കുമ്പോൾ തട്ടി വീണ് അടിയിൽപ്പെട്ടു: തളിപറമ്പ് ബസ് സ്‌റ്റാൻഡിൽ വയോധികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
Alakode News
0
Post a Comment