കണ്ണൂരിൽ സ്കൂളില്‍ രണ്ടാം ക്ലാസുകാരന് മര്‍ദനം; അധ്യാപകനെതിരെ കേസ്


കണ്ണൂർ : മട്ടന്നൂരില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് നടപടി സ്വീകരിച്ചത്.
ഈ മാസം 16-നാണ് സംഭവം നടന്നത്. ബോർഡില്‍ എഴുതിയത് പകർത്താൻ വൈകിയതിനാല്‍ വിദ്യാർഥിയുടെ മുതുകില്‍ അധ്യാപകൻ കൈകൊണ്ട് മർദിച്ചതായാണ് പരാതി. മർദനത്തെ തുടർന്ന് കുട്ടിക്ക് പുറംവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ സംഘം വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇന്നലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

Previous Post Next Post