വീട്ടിലൊരു ആടലോടകം ഉണ്ടോ? ചുമയും കഫക്കെട്ടും പമ്പാകടക്കും; അറിയാം മറ്റ് ഔഷധഗുണങ്ങളും!



ആയുർവേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ആടലോടകം.
ഇതിന്റെ ഇല, പൂവ്, വേര്, വിത്ത് തുടങ്ങി ചെടി മുഴുവനായും ഔഷധയോഗ്യമാണ്. നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി പരമ്പരാഗതമായി ആടലോടകം ഉപയോഗിച്ചുവരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഈ കുറ്റിച്ചെടി തണ്ടുകള്‍ മുറിച്ചുനട്ടാണ് വളർത്തുന്നത്. വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ ചെടി വളർത്തുന്നത് വളരെ നല്ലതാണ്. മാത്രമല്ല, ഇതൊരു മികച്ച ജൈവകീടനാശിനി കൂടിയാണ്.

പ്രധാന ഔഷധഗുണങ്ങള്‍:
കഫക്കെട്ടിന്: ആടലോടകത്തിന്റെ ഇലയുടെ നീര്, ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കും.
ചുമയ്ക്ക്: ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേൻ ചേർത്ത് കഴിക്കുന്നത് കഠിനമായ ചുമയ്ക്ക് ഉത്തമ പ്രതിവിധിയാണ്.
അമിത ആർത്തവരക്തസ്രാവം തടയാൻ: ആർത്തവസമയത്ത് അമിതമായി രക്തം പോകുന്നത് തടയാൻ 15 മില്ലി ആടലോടകത്തില നീരില്‍ 15 ഗ്രാം ശർക്കര ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
രക്തപിത്തത്തിന്: ആടലോടകത്തിന്റെ നീരും ചന്ദനവും ഒന്നിച്ച്‌ അരച്ച്‌ രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
ശ്വാസകോശ രോഗങ്ങള്‍ക്ക്: ആസ്ത്മ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളുടെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ഇതിന്റെ ഇലകള്‍ ആയുർവേദ പുകയ്ക്കായി (ഔഷധപ്പുക) ഉപയോഗിക്കാറുണ്ട്.
ഫംഗസ് ബാധ തടയാൻ: ആടലോടകത്തിന്റെ ഇലകള്‍ ഉപയോഗിച്ച്‌ വിത്തുകളും പഴങ്ങളും പൊതിഞ്ഞു സൂക്ഷിച്ചാല്‍ ഫംഗസ് ബാധയേല്‍ക്കാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കും.

Post a Comment

Previous Post Next Post