തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ മഞ്ഞ അലർട്ടാണുള്ളത്. വരുന്ന ദിവസങ്ങളിലും മഴ തുടരും. നാളെ (വ്യാഴം) തിരുവനന്തപുരം മുതല്‍ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണുള്ളത്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. കാലവർഷം നാളെ എത്തും എന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് ഉണ്ട്.
Post a Comment