കോഴിക്കൂട്ടില്‍ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയില്‍ വൻ മദ്യവേട്ട; ഒരാള്‍ അറസ്റ്റില്‍


പത്തനംതിട്ട:  റാന്നിയില്‍ വീട്ടുപറമ്പിലെ കോഴിക്കൂട് കേന്ദ്രീകരിച്ച്‌ നടത്തിവന്ന വൻ വ്യാജമദ്യ വില്പന എക്സൈസ് പിടികൂടി.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 43 ലിറ്റർ വിദേശമദ്യവുമായി കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് എക്സൈസിന്റെ പിടിയിലായത്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 86 കുപ്പി വിദേശമദ്യമാണ് വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. ആവശ്യക്കാർ ഫോണില്‍ ഓർഡർ നല്‍കുന്നതനുസരിച്ച്‌ ഓട്ടോറിക്ഷയില്‍ മദ്യം നേരിട്ട് എത്തിച്ചു നല്‍കുന്നതായിരുന്നു നസീറിന്റെ രീതി.പ്രതിയെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ പരിശോധനയിലാണ് ഒടുവില്‍ പ്രതി വലയിലായത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post