തിരുവനന്തപുരം ::സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി.
ഓർഡിനറി ബസുകളുടെ ഗണത്തില്‍ പെടുന്ന ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ത്രീകള്‍ക്ക് ഈ സബ് ക്ലാസ് അടിസ്ഥാനത്തില്‍ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങള്‍.
Post a Comment