കണ്ണൂർ: സംസ്ഥാന വിപണിയിൽ ഇന്ന് (ജൂൺ 29) സ്വർണ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് പുതിയ ആഴ്‌ചയുടെ തുടക്കത്തിൽ വീണ്ടും വിലയിടിവ് കുറിച്ചത്.
22 കാരറ്റിൻ്റെ ഒരു ഗ്രാമിന് 85 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 13,110 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 680 രൂപ ഇടിഞ്ഞ് പുതിയ നിരക്ക് 1,04,880 രൂപയിലേക്ക് എത്തിച്ചേർന്നു.
ജൂൺ 1, 2, 3 തീയതികളിലായി രേഖപ്പെടുത്തിയ 1,14,560 രൂപയാണ് പവന്റെ ഈമാസത്തെ ഉയർന്ന നിരക്ക്. ഇവിടെ നിന്നും 9,680 രൂപയാണ് ഒരു പവന്റെ വിലയിൽ കുറവുണ്ടായത്. സമാനമായി 22 കാരറ്റിൻ്റെ ഒരു ഗ്രാമിൽ
1,210 രൂപയും ഇടിഞ്ഞു. അതേസമയം ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ പവൻ്റെ സർവകാല റെക്കോഡ് വിലയിൽ (₹1,31,160) നിന്നും 26,280 രൂപയും താഴെയാണ് നിലവിലെ സ്വർണ വിലയുള്ളത്.
Post a Comment