സ്മാര്‍ട്ട് സ്റ്റാര്‍ട്ട്' പ്ലാൻ; 51 രൂപയ്ക്ക് 28 ദിവസം അണ്‍ലിമിറ്റഡ് കോളും ദിവസേന 2 ജിബി ഡേറ്റയും, ഓഫര്‍ ജൂണ്‍ 30 വരെ

'
ഡല്‍ഹി: ടെലികോം വിപണിയില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എല്‍).
'സ്മാർട്ട് സ്റ്റാർട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്ലാൻ വഴി വെറും 51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ ഓഫർ മെയ് 22 മുതല്‍ ജൂണ്‍ 30 വരെ മാത്രമാണ് ലഭ്യമാകുക. ഈ ഓഫർ പ്രകാരം 51 രൂപ റീചാർജ് ചെയ്യുന്ന പുതിയ വരിക്കാർക്ക് ദിവസേന 2 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, ദിവസവും 100 എസ്.എം.എസ് എന്നിവ ലഭിക്കും.കൂടാതെ, ഈ പ്ലാനിനൊപ്പം സൗജന്യമായി ബി.എസ്.എൻ.എല്‍ സിം കാർഡും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള ബി.എസ്.എൻ.എല്‍ വരിക്കാർക്ക് ഈ ഓഫർ ലഭ്യമല്ല. പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഈ പ്ലാൻ കുറഞ്ഞ ചെലവില്‍ മികച്ച ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന പുതിയ വരിക്കാർക്ക് ഏറെ പ്രയോജനകരമാണ്.
നേരത്തെ പുതിയ ഉപഭോക്താക്കള്‍ക്കായി 1 രൂപയുടെ ഫസ്റ്റ് റീചാർജ് കൂപ്പണ്‍ (FRC) വഴി ബി.എസ്.എൻ.എല്‍ സമാനമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post