സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്, പവന് 1,800 രൂപ കൂടി; ഇന്ന് ഒരു പവന് നല്‍കേണ്ടത്.


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. തുടർച്ചയായ ദിവസങ്ങളിലെ വിലമാറ്റങ്ങള്‍ക്ക് പിന്നാലെ ഇന്ന് പവന് 1,800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി ഉയർന്നു.
22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 225 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,890 രൂപ നല്‍കേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വർണവില വീണ്ടും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

Post a Comment

Previous Post Next Post