തിരുവനന്തപുരം:മാർച്ചില്‍ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു.
നേരത്തെ ഇന്ന് ഫലം വരുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവെച്ച ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകള്‍ നടത്തിയ ശേഷം ഈ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തില്‍ മുൻ വർഷത്തേതില്‍ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതല്‍. വൊക്കേഷണല്‍ ഹയർസെക്കൻഡറി വിഭാഗത്തില്‍ 72.49 ശതമാനമാണ് വിജയം.
കഴിഞ്ഞവർഷത്തേക്കാള്‍ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാഗത്തില്‍ 1990 സ്കൂളുകളില്‍ 372423 പേർ പരീക്ഷ എഴുതി. ഇതില്‍ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി.
സയൻസ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂള്‍ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അണ്‍ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യല്‍ സ്കൂള്‍ വിജയം. 30561 വിദ്യാർത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാള്‍ കൂടുതല്‍ ആണിത്.
Post a Comment