അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ഇന്ന് മറ്റൊരു ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. ഓസ്ട്രിയക്കെതിരായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസി മാറും.
അൾജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്. ഇന്ന് ഒരു ഗോൾ കൂടി നേടിയാൽ 17 ഗോളുകളുമായി റെക്കോർഡ് സ്വന്തം പേരിലാക്കാൻ മെസിക്ക് സാധിക്കും.
അതേസമയം 14 ലോകകപ്പ് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും പട്ടികയിൽ മെസിക്ക് പിന്നിലുണ്ട്. ഗ്രൂപ്പ് ജെയിൽ ഇന്ന് ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ രണ്ടാം മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റീനയ്ക്ക് ജയം നേടാനായാൽ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള മുന്നേറ്റം കൂടുതൽ ശക്തമാകും.
Post a Comment