ഫോണ്‍പേ വാലറ്റ് ഒരു വർഷമായി ഉപയോഗിക്കാത്ത ഉപഭോക്താക്കളില്‍ നിന്നും 100 രൂപ പിഴ ഈടാക്കാൻ കമ്പനി തീരുമാനിച്ചു.സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലുമാണ് ഈ തുക പിഴയായി ഈടാക്കുന്നത്.
വാലറ്റില്‍ ആവശ്യത്തിന് തുകയുണ്ടെങ്കില്‍ അതില്‍ നിന്നും തുക നേരിട്ട് കുറയ്ക്കും. അക്കൗണ്ടില്‍ 100 രൂപയില്‍ കുറവാണ് ഉള്ളതെങ്കില്‍, ബാക്കിയുള്ള തുക മുഴുവൻ പിഴയായി എടുക്കും.
യുപിഐ ഇടപാടുകള്‍, റീചാർജ്, ക്രെഡിറ്റ് കാർഡ് ബില്ലുകള്‍, ഇൻഷുറൻസ് പേയ്‌മെന്റുകള്‍ എന്നിവ ചെയ്താലും വാലറ്റ് വഴി ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പിഴ ബാധകമായിരിക്കും. വാലറ്റ് ഉപയോഗിക്കാത്തവർക്ക് പണം ഈടാക്കുന്നതിന് 15 ദിവസം മുമ്പ് തന്നെ ഫോണ്‍പേ മുന്നറിയിപ്പ് നല്‍കും.
ഈ 15 ദിവസത്തിനുള്ളില്‍ വാലറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ഇടപാട് നടത്തിയാല്‍ പിഴയില്‍ നിന്നും ഒഴിവാകാം. ആപ്പിന്റെ പരിപാലനച്ചെലവുകള്‍ക്കായാണ് ഈ തുക വിനിയോഗിക്കുന്നതെന്ന് ഫോണ്‍പേ വ്യക്തമാക്കി.
Post a Comment