എസ്‌എസ്‌എല്‍സിക്ക് നാല് എ പ്ലസ്; വിദ്യാര്‍ഥിനി ജീവനൊടുക്കി


തൃശൂർ: എസ്‌എസ്‌എല്‍സി ഫലം വന്നതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേല്‍ വിനീഷിന്‍റെ മകള്‍ വിസ്മയ(16)യാണ് മരിച്ചത്.
കുഴൂർ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
വീട്ടിനകത്തെ ജനലില്‍ തോർത്ത് ഉപയോഗിച്ച്‌ കഴുത്തില്‍ കെട്ടിയ നിലയില്‍ വിസ്മയയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിസ്മയയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നാല് എ പ്ലസുകളാണ് ലഭിച്ചിരുന്നത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.
: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ് ലൈൻ നമ്പർ -1056, 0471-2552056)

Post a Comment

Previous Post Next Post