വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ മലയാളി റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കല്‍ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ ലാബില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലാബ് റിപ്പോർട്ട് ലഭിച്ചതോടെ കേസില്‍ വനംവകുപ്പ് ഉടൻ തന്നെ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും.
കഴിഞ്ഞ വർഷം ഏപ്രിലില്‍ തൃപ്പൂണിത്തുറയിലുള്ള വേടന്റെ ഫ്ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഈ മാല കണ്ടെത്തുന്നത്. അന്ന് ആറ് ഗ്രാം കഞ്ചാവുമായി വേടൻ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് വേടൻ ധരിച്ചിരുന്ന മാലയിലെ പല്ല് ശ്രദ്ധയില്‍പ്പെട്ട പോലീസ് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് പുലിപ്പല്ലാണെന്ന് സൂചന ലഭിച്ചിരുന്നു.
Post a Comment