ഞെരിഞ്ഞമര്‍ന്നു ....: പരസ്പരം ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്ത് വീണു; കുടഗില്‍ ആനത്താവളത്തില്‍ യുവതിക്ക് ദാരുണാന്ത്യം


കുശാല്‍നഗർ (മടിക്കേരി):  കർണാടക കുടഗിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാല്‍നഗറിന് സമീപം ദുബാരെയില്‍ ആനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം.ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ദുബാരെ ആനത്താവളത്തില്‍ ആനയെ കുളിപ്പിക്കുന്നത് കണ്ടുനില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയില്‍ ഞെരിഞ്ഞമർന്ന യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്.
ആനകളെ നീക്കിയ ശേഷം ജിന്നുവിന്റെ മൃതദേഹം കുശാല്‍നഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മലയാളികളടക്കം നിരവധി പേർ ദിനേന എത്തുന്ന സ്ഥലമാണ് ദുബാരെ ആനത്താവളം. ഇവിടെ വിനേനാദസഞ്ചാരികള്‍ക്ക് ആനസവാരിയും ബോട്ട് യാത്രയും അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ആനസവാരിക്ക് ഉപയോഗിക്കുന്ന ആനകളാണ് പരസ്പരം ഏറ്റുമുട്ടുകയും യുവതിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തത്.

Post a Comment

Previous Post Next Post