ഒടുവള്ളി-ചാണോക്കുണ്ട് ഇറക്കത്തിൽ ജൽ ജീവൻ മിഷന്റെ പൈപ്പുകൾ കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

ആലക്കോട്:ഒടുവള്ളിയിൽ നിന്നും ചാണോക്കുണ്ടിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലുള്ള സ്വകാര്യ റോഡിലേക്ക് മറിഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ വൻകിട കുടിവെള്ള പൈപ്പുകളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ വശത്തുനിന്നും താഴെയുള്ള വഴിയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഈ പാതയിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആളപായമുണ്ടോ എന്നതും ലഭ്യമായി വരുന്നതേയുള്ളൂ. 

Post a Comment

Previous Post Next Post