തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി.മഴ തീവ്രമായതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസം ഉണ്ടാകുന്നുണ്ട്.
കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് പ്രധാന കാരണം. വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്.
പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്ന് കെഎസ്‌ഇബി അറിയിച്ചു. പൊട്ടിവീണ ലൈനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു.
വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമർകെയർ നമ്പരില്‍ വിളിക്കാം. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാം.
Post a Comment