പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്; കണ്ണൂരില്‍ സിപിഎം പ്രതിഷേധം ശക്തം


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയ്‌ക്കെതിരെ കണ്ണൂരില്‍ ശക്തമായ പ്രതിഷേധം.
പിണറായിയിലെ വീടിന് മുന്നില്‍ നൂറുകണക്കിന് സിപിഎം പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടി. തങ്ങളുടെ നേതാവിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്.
വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഈ റെയ്ഡെന്നും, അടിയന്തരാവസ്ഥയെ നേരിട്ട പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവർത്തകർ, മാധ്യമങ്ങള്‍ ഈ നടപടിക്ക് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു. പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ ഉള്ളത്.

Post a Comment

Previous Post Next Post