കോടതിയലക്ഷ്യം: ബൈജൂസ് സ്ഥാപകന് സിംഗപ്പൂരില്‍ 6 മാസം തടവ്



ക്യൂൻസ്ടൗണ്‍: പരാജയപ്പെട്ട ഇന്ത്യൻ എഡ്‌ടെക് (EdTech) കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു.
കോടതിയലക്ഷ്യത്തിനാണ് നടപടിയെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
2024 ഏപ്രില്‍ മുതല്‍ തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകള്‍ ബൈജു രവീന്ദ്രൻ ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഈ ശിക്ഷാവിധി.
ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാനും, കോടതി ചെലവുകള്‍ക്കായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യു.എസ് ഡോളർ) നല്‍കാനും കോടതി അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, അനുബന്ധ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരുന്ന 'ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post