തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

 
തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട. 8818.20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍.തളിപ്പറമ്പ് സ്വദേശി സലാമത്ത്നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31) ആണ് അറസ്റ്റിലായത്.
റൂറല്‍ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്നഗര്‍ മാരിയമ്മന്‍ ചിപ്സ് കമ്പനിക്ക് സമീപത്തെ ദില്‍ഷാദിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. ദില്‍ഷാദിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സിപ്ലോക്ക് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
മൈസൂരില്‍ പോയപ്പോള്‍ വാങ്ങിയതാണെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി. എംഡിഎംഎ തൂക്കാന്‍ ഉപയോഗിക്കുന്ന വെയിങ് മെഷീനും 2,26,000 രൂപയും പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു.

Post a Comment

Previous Post Next Post