പൊതുപ്രവര്‍ത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു


പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമപോരാളിയുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.
ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.
സെന്റർ ഫോർ കണ്‍സ്യൂമർ എജ്യുക്കേഷൻ ട്രസ്റ്റിയായ അദ്ദേഹം ഉപഭോക്തൃ അവകാശങ്ങള്‍ക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഡിജോ കാപ്പൻ, 1982-ല്‍ കേരള സർവകലാശാല ജനറല്‍ സെക്രട്ടറിയായും കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1998-ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശേഷമാണ് അദ്ദേഹം ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ സജീവമായത്.

Post a Comment

Previous Post Next Post