ഇരിട്ടി ഇ പ്ലാനറ്റ് ഇലക്‌ട്രോണിക്സ് കടയിലെ മോഷണം: പ്രതികള്‍ പിടിയിലായതായി സൂചന


ഇരിട്ടി : ഇരിട്ടിയിലെ ഇ പ്ലാനറ്റ് ഇലക്‌ട്രോണിക്സ് കടയിലെ മോഷണക്കേസില്‍ നിർണായക വഴിത്തിരിവ്.ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന സംഘത്തെയാണ് ഇരിട്ടി പ്രിൻസിപ്പല്‍ എസ് ഐ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയതായി വിവരം ലഭിക്കുന്നത്. ഇരിട്ടി പയഞ്ചേരി മുക്കിലുള്ള ഇ പ്ലാനറ്റ് ഇലക്‌ട്രോണിക്സ് കടയിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.കടയില്‍ നിന്ന് ഏകദേശം 18 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് കവർന്നത്. കടയുടെ മുൻഭാഗത്തെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിചാണ് വിലപിടിപ്പുള്ള മുപ്പത്തേഴോളം മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോയത്. സംഭവത്തില്‍ ആ ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.പോലീസിന്റെ പഴുതടച്ചിട്ടുള്ള അന്വേഷണസംഘമാണ് പ്രതികളെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടിയതായി വിവരം ലഭിക്കുന്നത്.

Post a Comment

Previous Post Next Post