ബംഗളൂരു: മുഖ്യമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് കെ.സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങളെ അറിയിച്ചു. വസതിയില്‍ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തിയിരുന്നു. രാജി സമര്‍പ്പിക്കുന്നതിനായി സിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. ഡി.കെ.ശിവകുമാറിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
വസതിയിലെത്തിയ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും കെട്ടിപ്പിടിച്ചു. ശിവകുമാര്‍ സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം വാങ്ങി. സിദ്ധരാമയ്യ ഇന്ന് വൈകിട്ട് 3 മണിക്ക് രാജി സമര്‍പ്പിക്കും. സിദ്ധരാമയ്യ ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പട്ടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞാല്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഫോര്‍മുലകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
Post a Comment