മലയാള ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ടയില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
100ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എം.ജി. കോളേജില്‍ പഠിക്കുന്ന കാലത്ത് നടൻ മോഹൻലാലിന്റെ സീനിയർ ആയിരുന്നു. ഏറ്റവും ഒടുവിലായി സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായിരുന്നു.
1982ല്‍ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇത് ഞങ്ങളുടെ കഥ'യിലൂടെയായിരുന്നു സിനിമാ പ്രവേശം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി. രാജശ്രീ എസ്. നായർ ഏക മകളാണ്.
Post a Comment