കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി; പുതിയ കളക്ടറായി പി വിഷ്ണു രാജ് ചുമതലയേല്‍ക്കും


കണ്ണൂർ:  ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനെ സ്ഥാനത്തുനിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തെ പുതിയതായി നിയമിച്ചിരിക്കുന്നത്.പി. വിഷ്ണു രാജിനെ കണ്ണൂർ ജില്ലാ കളക്ടറായി നിയമിച്ചു. സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് നടത്തിയ വലിയ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ മാറ്റം.
ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ച സംഭവങ്ങള്‍ക്കൊടുവിലാണ് അരുണ്‍ കെ. വിജയന്റെ സ്ഥാനമാറ്റം. മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വെച്ച്‌ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചപ്പോള്‍, കളക്ടർ അത് തടഞ്ഞില്ലെന്ന ആരോപണം ശക്തമായിരുന്നു.
നവീൻ ബാബുവിന്റെ കുടുംബം കളക്ടർക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇദ്ദേഹം ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെതിരെ അന്വേഷണ കമ്മീഷന് മുൻപില്‍ മൊഴി നല്‍കിയെന്ന ആരോപണവും പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പല ജില്ലകളിലെയും കളക്ടർമാരെ സർക്കാർ മാറ്റിയെങ്കിലും അരുണ്‍ കെ. വിജയനെ അന്ന് മാറ്റിയിരുന്നില്ല. ഭരണകക്ഷിയുടെ പിന്തുണയോടെ അദ്ദേഹം സ്ഥാനത്ത് തുടരുകയാണെന്ന് അന്ന് വലിയ വിമർശനം ഉയർന്നിരുന്നു.

Post a Comment

Previous Post Next Post