സ്‌കൂള്‍ ബസ് ഡ്രൈവറാകാൻ ഈ യോഗ്യതകള്‍ നിര്‍ബന്ധം;പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്


സംസ്ഥാനത്ത് സ്‌കൂള്‍ വാഹന ഡ്രൈവർമാർക്കായി പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂള്‍ വാഹന ഡ്രൈവർമാർക്ക് പത്തുവർഷത്തെ തൊഴില്‍പരിചയം നിർബന്ധമാക്കി.മദ്യപിച്ചു വാഹനമോടിച്ചതിന് കേസുള്ളവർ, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവർ, ഗുരുതര ഗതാഗത നിയമലംഘന നടത്തിയവർ എന്നിവരെ നിയമിക്കരുതെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു.
നിയമനത്തിന് മുൻപ് പൊലീസ് സാക്ഷ്യപത്രവും നിർബന്ധമാക്കി.

എല്‍.കെ.ജി, യു.കെ.ജി, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ യാത്ര ചെയ്യുന്ന ബസുകളില്‍ പരിശീലനം ലഭിച്ച വനിതാ അറ്റൻഡന്റുമാരെ നിയോഗിക്കണമെന്നും നിർദേശിക്കുന്നു.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളില്‍ സി.സി.ടി.വി, വേഗനിയന്ത്രണ ഉപകരണം, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവ നിർബന്ധമാക്കി. മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാവാഹൻ ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് ലൈവ് ലൊക്കേഷൻ ലഭ്യമാക്കണം.വാഹനങ്ങളുടെ ഫിറ്റ്‌നസ് മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധിക്കണമെന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post