റോഡപകടത്തില്‍ ദാരുണമായി മരിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്നു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവുകൂടിയായ ആലിനുള്ള ഹൃദയാഞ്ജലിയായി ആലിൻ നോട്ട് എന്ന പേരിലാണ് ബുക്കുകള്‍ സപ്ലൈകോ പുറത്തിറക്കുന്നത്.അപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ കാണിച്ച മനസ്സ് അഞ്ച് പേർക്കാണ് പുതുജീവിതം നല്‍കിയത്.ഈ കുഞ്ഞുമാലാഖയുടെ ഓർമ്മ നിലനിർത്തുന്നതിനും അവയവദാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനുമായി സപ്ലൈകോ 'ആലിൻ' നോട്ടുബുക്കുകളുടെ പ്രകാശനം നാളെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിക്കും.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ് നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചിട്ടുള്ളത്.ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെയും നോട്ട് ബുക്ക് പ്രകാശന ചടങ്ങില്‍ ആദരിക്കും
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരില്‍ നോട്ടുബുക്കുമായി സപ്ലൈകോ
Alakode News
0
Post a Comment