കള്ളൻ ഹരിദാസ് പോലീസ് പിടിയിലായി. ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെ അരങ്ങത്തു വച്ചാണ് ബസ് തടഞ്ഞ് പോലീസ് പൊക്കിയത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ.ചീമേനിയിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയുടെ സ്വർണം അടിച്ചു മാറ്റിയ കേസിലാണ് പിടിയിലായത്. പാണപ്പുഴ കൈതപ്രം ആനടി പടിഞ്ഞാറേതിൽ ഹരിദാസ് (41) എന്നാണ് ശരിയായ പേര്. ഇതേ കേസിൽ ഇയാളുടെ ഗുരു കാനായി തമ്പാനെ നേരത്തെ പിടികൂടിയിരുന്നു.
ചീമേനി ചേതന റോഡിൽ പ്ലാങ്കു കുഞ്ഞമ്പുവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ചീമേനി വിഷ്‌ണു മൂർത്തി ക്ഷേത്രത്തിൽ വീട്ടുകാർ തെയ്യം കാണാൻ പോയ തക്കത്തിനാണ് അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് അകത്തു കടന്നത്.കത്തി ഉപയോഗിച്ച അലമാരയുടെ പൂട്ടും പൊളിച്ചു.നാല് സ്വർണ വള,ഒരു മോതിരം എന്നിവയാണ് കൈക്കലാക്കിയത്.
കള്ളനെ ചീമേനി പോലീസിനു കൈമാറി.
Post a Comment