ചെന്നൈ : മുതിർന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജനെ നദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട ഗവ. ആശുപത്രിയിലെത്തിച്ചു. 85 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തില്‍ നിന്ന് പിരിഞ്ഞ് സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. മൃതദേഹം
1980 കാലഘട്ടം മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്ന കെ. രാജൻ നടൻ, സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1983ല്‍ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്മചാരികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമ്മാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്സ് എന്ന ബാനറില്‍ നിരവധി ചിത്രങ്ങള്‍ നിർമ്മിച്ചു. അബ്ബാസ്, കുനാല്‍ എന്നിവർ അഭിനയിച്ച ഉണർച്ചികള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1987 ല്‍ രഘുവരൻ അഭിനയിച്ച മൈക്കല്‍ രാജ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തങ്കമന തങ്കച്ചി (1991), ചിന്ന പൂവായ് കിള്ളാതെ (1992) തുടങ്ങിയ സിനിമകളുടെ രചന നിർവഹിച്ചു. നമ്മ ഒരു മറിയാമ്മ (1991) സംവിധാനം ചെയ്തു.ഡബിള്‍സ് (2000), അവള്‍ പാവം (2000), നിനക്കാത്ത നാളില്ലൈ (2001) തുടങ്ങിയ ചിത്രങ്ങള്‍ നിർമ്മിച്ചു. 2023ല്‍ അജിത് കുമാർ നായകനായ തുണിവ്, സെല്‍വരാഘവൻ അഭിനയിച്ച ബകാസുരൻ എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.
Post a Comment