രാജി നല്‍കാതെ മമത; ബംഗാള്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍


കൊല്‍ക്കത്ത: മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കാൻ വിസമ്മതിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിലെ സർക്കാർ പിരിച്ചു വിട്ട് ഗവർണർ ആർ.എൻ.രവി.
തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരിന്‍റെ കാലാവധി വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിക്കുമെന്നിരിക്കേയാണ് ഗവർണറുടെ നടപടി. പൊതുജനങ്ങളെ ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഒരു കത്തും രാജ് ഭവൻ പുറത്തു വിട്ടു.
ഭരണഘടനയിലെ ആർട്ടിക്കിള്‍ 174 ക്ലോസ് (2) സബ് ക്ലോസ് (ബി) പ്രകാരമുള്ള അധികാരം പ്രകാരം പശ്ചിമബംഗാളിലെ നിയമസഭാ പിരിച്ചു വിടുന്നു.2026 മേയ് 7മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും കത്തില്‍ ഉണ്ട്.
അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ നിയമസഭ പിരിച്ചു വിടാനുള്ള അധികാരമാണ് ആർട്ടിക്കിള്‍ 172ലെ ക്ലോസുകള്‍ നല്‍കുന്നത്. അടുത്ത സർക്കാർ അധികാരത്തിലേറുന്നതു വരെ പിരിച്ചു വിട്ട മന്ത്രിസഭയിലെ മന്ത്രിമാർക്ക് കാവല്‍മന്ത്രിമാരായി തുടരാം.

Post a Comment

Previous Post Next Post