തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഞായഴാറ്ച പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് എം എല്‍ എമാരേയും നേതാക്കളേയും കണ്ട എ ഐ സി സി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത എന്നാണ് നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെയോ നാളെയോ കേരളത്തിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്റിന് സമര്‍പ്പിക്കും.
മുകുള്‍ വാസ്നിക്കും അജയ് മാക്കനും ആണ് എ ഐ സി സി നിരീക്ഷകരായി സംസ്ഥാനത്തെത്തിയത്. എം എല്‍ എമാരേയും മുതിര്‍ന്ന നേതാക്കളേയും എ ഐ സി സി നിരീക്ഷകര്‍ ഒറ്റയ്ക്കും കൂട്ടമായും കണ്ടു. ഇതിന് പിന്നാലെ ഘടകകക്ഷി നേതാക്കളേയും കണ്ടു. മുഖ്യമന്ത്രി സ്ഥാനത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
Post a Comment