ആലക്കോട്: പെയിന്റിംഗ് ജോലിക്കിടെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി യതിനെത്തുടർന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. യൻപാറയിലെ നരി ഏഴിയാകുന്നേൽ ആൽബർട്ട് മാത്യു (33) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് കണിയൻചാ ലിലെ തോമസ് എന്നയാളുടെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം. ചവിട്ടി നിന്നിരുന്ന ആസ്ബ സ്റ്റോസ് ഷീറ്റ് പൊട്ടി ആൽബർട്ട് താഴേക്ക് വീഴുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൽബർട്ടിനെ കൂടെയു ണ്ടായിരുന്നവർ ചേർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവിടെയും പിന്നീട് കണ്ണൂരിലെ ആശുപത്രിയി ലുമായി ചികിത്സയിലായിരുന്നു. ഇന്നലെ കരുവൻചാലിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡി. കോളേജിലേക്ക് മാറ്റി. ആലക്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്‌കാരം പിന്നീട്. ആലക്കോട് മേഖലയിൽ പെയിന്റിംഗ് ജോലി ചെയ്‌തുവരികയായിരുന്നു ആൽബർട്ട്.
പിതാവ്: മാത്യു (ജോണി). മാതാവ്: നമ്പേലിൽ കുടുംബാംഗം മേഴ്സി. സഹോദരങ്ങൾ: അലക്സ‌്, ആൽബിൻ (ഓട്ടോഡ്രൈ
Post a Comment