സംസ്ഥാനത്ത് ഇന്നും മഴ തുടരും; കോഴിക്കോടും, വയനാടും, കണ്ണൂരും ഉള്‍പ്പടെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും മഴ തുടരും. 9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത രണ്ട് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരും.
ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും ഇന്നലെ എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. മെയ് 26ഓടെ കാലാവർഷം കേരളത്തിലും എത്താനാണ് സാധ്യത.
ഇതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൻ്റെ ചില ഭാഗങ്ങളിലും ഇന്നലെ എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ, പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തിവർധന, മേഘസാന്നിധ്യം എന്നിവയാണ് കാലവർഷ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്.

Post a Comment

Previous Post Next Post