വാഴ 2 ഒടിടിയിലെത്തി; എവിടെ കാണാം?

മലയാള സിനിമയില്‍ പുതുചരിത്രം രചിച്ച 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്ന ചിത്രം, വേള്‍ഡ് വൈഡ് കളക്ഷനായി 200 കോടിയിലധികം രൂപ നേടിയിരുന്നു.
നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത വാഴ 2 നായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിപിന്‍ ദാസാണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായണ്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി. തുടങ്ങിയ യുവതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ജിയോ ഹോട്ട്‌സ്റ്റാറില്‍ ആണ് വാഴ 2 സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

Post a Comment

Previous Post Next Post