ആഴ്സണൽ 'രാജാക്കന്മാർ'; 22 വർഷത്തെ കാത്തിരിപ്പിന് വിരാമം


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി 'ഗണ്ണേഴ്സ്' യുഗം. നീണ്ട 22 വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ട് മിഖേൽ അർറ്റേറ്റയുടെ ആഴ്സണൽ പ്രീമിയർ ലീഗ് (2025-26) കിരീടത്തിൽ മുത്തമിട്ടു. സീസണിലെ ആവേശകരമായ അവസാന പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഗണ്ണേഴ്സ് ചാമ്പ്യന്മാരായത്.
മത്സരത്തിന് ശേഷം ആഴ്സണൽ നായകൻ മാർട്ടിൻ ഒഡെഗാർഡ് പ്രീമിയർ ലീഗ് ട്രോഫി വാനിലുയർത്തിയതോടെ എമിറേറ്റ്സ് സ്റ്റേഡിയം ചുവന്ന പുകയിലും കരിമരുന്ന് പ്രയോഗത്തിലും അമർന്നു. 2004-ൽ ആർസീൻ വെംഗറുടെ 'ഇൻവിൻസിബിൾസ്' ടീമിന് ശേഷം ആദ്യമായാണ് ആഴ്സണൽ പ്രീമിയർ ലീഗ് സ്വന്തമാക്കുന്നത്.

Post a Comment

Previous Post Next Post