പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു നിര്‍മാണ മേഖല. വിലക്കയറ്റത്തിനു പുറമേ കടുത്ത തൊഴിലാളി ക്ഷാമവും. ദിവസം 2000 രൂപ കിട്ടിയാലേ പണിക്കു വരുകയുള്ളൂ എന്ന് തൊഴിലാളികള്‍


കോട്ടയം :പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു നിർമാണ മേഖല. വിലക്കയറ്റത്തിനു പുറമേ കടുത്ത തൊഴിലാളി ക്ഷാമവും നിർമാണ മേഖലയ്ക്ക് തിരിച്ചടിയായി.
വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ തൊഴിലാളികളില്‍ പകുതി പേർ പോലും ഇനിയും തിരിച്ചെത്തിയിട്ടില്ല.
തൊഴിലാളികളുടെ കുറവ് കാരണം ചെങ്കല്ല് മടകളില്‍ കട്ടിംഗ് നടക്കുന്നില്ല. ഇത് വിപണിയില്‍ ചെങ്കല്ല് കിട്ടാതാകാനും ഗുണനിലവാരമില്ലാത്ത പഴയ സ്റ്റോക്കുകള്‍ നിർമ്മാണ സൈറ്റുകളില്‍ എത്താനും ഇടയാക്കുന്നുണ്ട്.
നിർമ്മാണ മേഖലയ്ക്ക് പുറമെ അലുമിനിയം ഫാബ്രിക്കേഷൻ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളെയും ഈ ലേബർ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. നിലവില്‍ ഉള്ള തൊഴിലാളികള്‍ ദിവസം 2000 രൂപ കിട്ടിയാലേ പണിക്കു വരുകയുള്ളൂ എന്ന പിടിവാശിയിലും.
നിർമാണ ചെലവ് താങ്ങാനാകാതെ വന്നതോടെ സാധാരണക്കാരായ ആളുകള്‍ വീടുപണികളും എക്സ്റ്റൻഷൻ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങളും താല്‍ക്കാലികമായി മാറ്റിവെക്കുകയാണ്.
മെയ് മാസത്തിനുള്ളില്‍ തീർക്കേണ്ട സ്കൂള്‍ കെട്ടിടങ്ങളുടെ പണികളും മറ്റ് അത്യാവശ്യ പ്രൊജക്റ്റുകളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വിപണിയില്‍ കച്ചവടം പകുതിയോളമായി കുറയാൻ കാരണമായിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

Post a Comment

Previous Post Next Post