തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കെഎസ്‌ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി.
ഓർഡിനറി ബസുകളില്‍ മാത്രം പദ്ധതി പരിമിതപ്പെടുത്തിയാല്‍ പ്രതിമാസം 57 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് മൂന്ന് മാസത്തെ യാത്രാവിവരങ്ങള്‍ വിശകലനം ചെയ്തുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ഓർഡിനറിയോടൊപ്പം സിറ്റി ഫാസ്റ്റ് ബസുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്ടം 65 കോടിയായും, ഫാസ്റ്റും സൂപ്പർഫാസ്റ്റും അടക്കമുള്ള സർവീസുകളിലേക്ക് വ്യാപിപ്പിച്ചാല്‍ അത് 90 കോടിയായും ഉയരും.
സംസ്ഥാനത്തെ മുഴുവൻ കെഎസ്‌ആർടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൌജന്യ അനുമതി നല്‍കുകയാണെങ്കില്‍ പ്രതിമാസം 112 കോടി രൂപയുടെ ഭീമമായ നഷ്ടം കെഎസ്‌ആർടിസിക്ക് നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Post a Comment